2012, ജൂലൈ 25, ബുധനാഴ്‌ച

മാമാങ്കം.

മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന ബൃഹത്തായ നദീതട ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിതിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്‌. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്താണ് തിരുനാവായ സ്ഥിതി ചെയ്യുന്നത്.. മാഘ മാസത്തിലെ മകം നാളിലെ ഉത്സവം ആണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്. ഇത് ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം)[1] ഉള്ള ഒരു ആഘോഷമായാണ്‌ നടത്തിവരുന്നത്. പ്രാചീനഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ ഇവിടെ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് പ്രദർശനങ്ങൾ വൻ വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, വാണിജ്യമേളകൾ എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന സമരങ്ങൾ ചരിത്രപ്രസിദ്ധമാണ്‌. ഇതു മൂലം കാലക്രമത്തിൽ ചാവേർ പോരാട്ടം മാമാങ്കത്തിലെ പ്രധാന സംഭവമായിത്തീർന്നു. ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. [2] ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ - സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്യുന്നതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു ചടങ്ങുമാത്രമായി മാറി.

Mamankam festival or Mamangam festival (Malayalam: മാമാങ്ക മഹോത്സവം) was a month long ancient festival celebrated at Thirunavaya, Malabar coast, south India, in the present day state of Kerala from the time of Kulasekharas (Cheras) in every 12 years until 18th century, mostly remembered for the bloody battles occurred during the festivals after 14th century. Mamankam festival was a great trade fair from the Sangam period where traders from around the world came through Ponnani Port by ships and barges.
At the end of the rule of Kulasekharas, the right of Mamankam passed to the kings of Perumpadappu and then to the Hindu Nair rulers of Valluvanad. Later the Samoothiri of Kozhikode defeated the Valluvanad rulers in Thirunavaya Wars (14th century AD) and resulting in a dispute and bloodshed between these two rulers. Though the Sammothiri was also a Hindu Nair, he had the overwhelming support of the Muslim Arab merchants which the ruler of Valluvanad did not have. The Samoothiri declared himself as Maharakshapurusha of the temple in Thiruavaya. From that day forth, the Valluvanadan king began to send Chaver Nairs to fight until death, and to recapture the right from the Samoothiri, who would stand poised at Nilapadu thara in Thriunavaya, surrounded by a large contingent of warriors.
The last such Mamankam festival, was believed to have been held in 1755, when the Samoothiri/Zamorin had a hair-breadth escape from a chaver aged 16 named Putumanna Kandaru Menon.
Many local festivals with the name "Mamankam" are conducted in temples across Kerala. To disambiguate them from the Mamankam conducted at Thirunavaya, they are usually denoted by the name of the place along with the title.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ