2013, ജൂൺ 22, ശനിയാഴ്‌ച

നിലപാട് തറ

 നിലാപ്ട് തറ 


ചരിത്രത്താളുകളിലും പഴംപാട്ടുകളിലും പരാമര്‍ശിക്കപ്പെടുന്ന മാമാങ്കം നടന്നിരുന്നത് തിരുനാവായയില്‍, ഭാരതപ്പുഴയുടെ തീരത്തു വച്ചായിരുന്നു. പന്തീരാണ്ടു കൂടുമ്പോള്‍ ജനങ്ങളുടെ ഒത്തുചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുമായിട്ടാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മാമാങ്കം നടത്തിയിരുന്നത്. മാഘമാസത്തില്‍ ശുക്ളപക്ഷത്തിലെ മകം നാളിലാണ് മാമാങ്കം നടത്തിവന്നിരുന്നത്. മാമാങ്കം നടന്നിരുന്ന “നിലപാടുതറ”, ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനിയുടെ കോമ്പൌണ്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്. ആ നിലപാടുതറയിലായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത്. ആദ്യം തളിയാതിരിമാരും, പിന്നീട് പെരുമാക്കന്മാരും, ഒടുവില്‍ വള്ളുവക്കോനാതിരിമാരുമാണ് നിലപാടുതറയില്‍ “പെരുനില” നിന്നിരുന്നത്. കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം കൈയ്യടക്കിയതിനെ തുടര്‍ന്നാണ് ചാവേര്‍പടയുടെ ഉത്ഭവം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നിലുള്ള മാമാങ്കത്തറയില്‍ നിന്നും ചാവേര്‍ പടയാളികള്‍, ബീരാന്‍ ചിറയിലെ പട്ടിണിത്തറയില്‍ എത്തി ക്യാമ്പു ചെയ്തതിനു ശേഷമാണ് വ്രതാനുഷ്ഠാനത്തോടെ നിലപാടുതറയെ ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നത്. മഴുവെറിഞ്ഞ് കടലില്‍ നിന്നും കേരളത്തെ ഉയര്‍ത്തിയെടുത്തുവെന്ന ഐതിഹ്യത്തിലെ നായകനായ പരശുരാമന്റെ ആസ്ഥാനം തിരുനാവായ ആണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്.








1 അഭിപ്രായം:

  1. മേഘ മാസത്തിലെ മകo നാളിലാണെന്നാണ് പറയപ്പെടുന്നത്, ഏതാണ് മേഘമാസം

    മറുപടിഇല്ലാതാക്കൂ