2013, ജൂൺ 20, വ്യാഴാഴ്‌ച

ഭാരതപ്പുഴ



കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിച്ച്അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു. വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീ‍വിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.
(Bharathappuzha ("River of Bhārata"), also known as River Nila, is a river in India in the state of Kerala. With a length of 209 km, it is the second-longest river in Kerala, after the Periyar River. The word "Nila" indicates the culture more than just a river. Nila has groomed the culture and life of south Malabar part of Kerala. We see the name "Peraar" indicating the same river in ancient scripts and documents.)

പേരിനു പിന്നിൽ

പേരാർ എന്നായിരുന്നു പണ്ടുകാലത്ത് ഈ നദി അറിയപ്പെട്ടിരുന്നത്.[1] ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നിവയെല്ലാം പിൽക്കാലത്തെ ആര്യസംസ്കാരത്തിന്റെ സംഭാവനകളാണ്‌.
(

നിളയുടെ വഴി

ഭാരതപ്പുഴയുടെ പ്രധാനശാഖ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിലെ ആനമലയിൽ നിന്നാണ് (തമിഴ്‌നാട് സംസ്ഥാനത്തിൽ) പടിഞ്ഞാറോട്ടൊഴുകുന്ന പുഴ പാലക്കാട്,തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ കൂടി ഒഴുകുന്നു. പല കൈവഴികളും നിളയിൽ ഇതിനിടക്ക് ചേരുന്നു. 40 കിലോമീറ്ററോളം ദൂരത്തിൽ പൊള്ളാച്ചി വരെ പുഴ വടക്കോട്ടാണ് ഒഴുകുന്നത്. പറളിയിൽ കണ്ണാ‍ടിപ്പുഴയും കൽ‌പ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു. അവിടെനിന്ന് പൊന്നാനിയിൽ ചെന്ന് അറബിക്കടലിൽ പതിക്കുന്നതുവരെ ഭാരതപ്പുഴ പടിഞ്ഞാറോട്ടൊഴുകുന്നു.
ഭാരതപ്പുഴയുടെ കടലിനോടു ചേർന്നുള്ള ഒരു ചെറിയ ഭാഗമൊഴിച്ച് മറ്റുഭാഗങ്ങൾ നദീജല ഗതാഗതത്തിന് അനുയോജ്യമല്ല. 6,186 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള ഭാരതപ്പുഴയുടെ നദീതടം കേരളത്തിലെ എല്ലാ നദീതടങ്ങളിലും വെച്ച് വലുതാണ്. ഇതിന്റെ മൂന്നിൽ രണ്ടു ഭാഗത്തെക്കാൾ അൽപ്പം കൂടുതൽ (4400 ച.കി.മീ) കേരളത്തിലും ബാക്കി (1786 ച.കി.മീ) തമിഴ്‌നാട്ടിലുമാണ്. വലിയ നദീതടമുണ്ടെങ്കിലും കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് ഭാരതപ്പുഴക്ക് ഒഴുക്കുകുറവാണ്. പുഴയുടെ ഒരു വലിയ ഭാഗവും അധികം മഴലഭിക്കാത്ത ഭൂപ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് (തമിഴ്‌നാട്ടിലും പാലക്കാട്ടിലും) ഇതിനു കാരണം. സ്വാതന്ത്ര്യലബ്ധിക്കുശേഷം പുഴയ്ക്കു കുറുകെ പല അണക്കെട്ടുകളും കെട്ടിയതും ഭാരതപ്പുഴയുടെ ഒഴുക്ക് കുറച്ചു. ഇന്ന് വേനൽക്കാലത്ത് പുഴയുടെ പല ഭാഗങ്ങളിലും ഒട്ടും തന്നെ ഒഴുക്കില്ല.
കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് നിള. അതേ സമയം പൂർണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി പെരിയാർ ആണ്.
ഭാരതപ്പുഴ പല നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ജീവനാഡിയാണ്. പാലക്കാട്, പറളി, കിള്ളിക്കുറിശ്ശിമംഗലം, ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി, തൃത്താല, വരണ്ട്കുറ്റിക്കടവ്,തിരുവേഗപ്പുറ, കുടല്ലൂർ, പള്ളിപ്പുറം,കുറ്റിപ്പുറം, കുമ്പിടി എന്നിവ ഭാരതപ്പുഴ ഒഴുകുന്ന പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉൾപ്പെടും. പള്ളിപ്പുറം പട്ടണം ഉൾക്കൊള്ളുന്ന പരുതൂർ ഗ്രാമം തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ്. മായന്നൂരിൽ വച്ച് ഗായത്രിപ്പുഴ ഭാരതപ്പുഴയിൽ ലയിക്കുന്നു.
(The headwaters of main tributary of Bharathappuzha originates in the Anaimalai Hills in the Western Ghats, and flows westward through Palakkad Gap, across Palakkad, Thrissur and Malappuram districts of Kerala, with many tributaries joining it, including the Tirur River. For the first 40 km or so, the Bharathappuzha follows an almost northerly course till Pollachi. At Parli both Kannadipuzha and Kalpathippuza merge and flow as Bharathappuzha and follows a westerly course until it empties into the Arabian Sea at Ponnani. Thootha River merges with Nila at Pallippuram. As Thootha river is rich in water, after its merger, Nila becomes thicker in flow.

View of the River.

The Old Railway Bridge over Thutha River near its union with Bharathappuzha, built by the British in 1867 which goes into disuse with the construction of new bridges.
The river is not navigable along most of its course except the small stretch where it joins the sea. With a watershed of 6,186 km², Bharathapuzha basin is the largest among all the river basins in Kerala. A little more than two-thirds of this area (4400 km²) is within Kerala and the remaining area (1786 km²) is in Tamil Nadu. Though Bharathapuzha has a large basin, the water flow is relatively less compared to other long rivers in Keralabecause a large portion of the basin is located in the comparatively drier regions (Tamil Nadu and Palakkad Gap). The construction of a number of dams after independence has also reduced the river flow. In fact in the summer months, there is almost no flow in most parts of the river. The river is the Nile of Kerala and has the name Nila also.
The Bharathappuzha is the lifeline of many cities and villages; (in Chittur, Bharathappuzha is known as "Sokanasini", this name was given by Thunjathu Ramanujan Ezhuthachan), (Chittur-Thathamangalam,) (Kodumbu-Thiruvalathur) Palakkad, (Parli-Kottayi), (Mankara-Perigottukurissi ), (Lakkidi-ThiruvilwamalaKillikkurussimangalam, Ottappalam, Shoranur, Cheruthuruthy Pattambi, Thrithala,Thiruvegappura, Kudallur, Pallipuram and Kumbidi. The village of Parudur, including the town of Pallipuram, stand near the confluence of this river and the River Thootha or, simply, Thuthapuzha.
Off-late, social networking sites like Facebook have active groups with a purpose of saving the river named as Bharathappuzha Samrakhshana Samithi )

ജലസേചനം-ഗതാഗതം

Irrigation projects


ഭാരതപ്പുഴക്കു കുറുകെ ആറ് അണക്കെട്ടുകൾ ഇപ്പോൾ നിലവിലുണ്ട്. പുതിയ രണ്ട് അണക്കെട്ടുകളുടെ പണി പുരോഗമിക്കുന്നു. ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത് മലമ്പുഴ ഡാമാണ്. ഭാരതപ്പുഴയിലെ മറ്റ് അണക്കെട്ടുകൾ: വാളയാർ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കാര ഡാം, ചുള്ളിയാർ ഡാം. മിക്കവാറും എല്ലാ അണക്കെട്ടുകളും ജലസേചനത്തിനു മാത്രമുള്ളവ ആണ്. 773 ച.കി.മീ ഭൂപ്രദേശത്തിന് ഈ ജലസേചന പദ്ധതികൾ ജലംപകരുന്നു. കാഞ്ഞിരപ്പുഴ ഡാമും ചിറ്റൂർ ഡാമും ഇന്ന് നിർമ്മാണത്തിലാണ്. ഈ അണക്കെട്ടുകൾ കൂടി പൂർത്തിയാവുമ്പോൾ മൊത്തം ജലസേചനം നടത്തുന്ന ഭൂപ്രദേശം 542 ച.കി.മീ കൊണ്ട് വർദ്ധിക്കും. ഭാരതപ്പുഴയ്ക്കു കുറുകെ വെള്ളീയാങ്കല്ലിൽ ഒരു പുതിയ തടയണപ്പാലം അടുത്തകാലത്തായി നിർമ്മിച്ചിട്ടുണ്ട്. പള്ളിപ്പുറവും തൃത്താലയുമായി ഈ പാലം ബന്ധിപ്പിക്കുന്നു. ഇത് ഭാരതപ്പുഴയ്ക്കു കുറുകെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാലമാണ്. ഇതോടെ തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള ദൂരത്തിൽ 10 കിലോമീറ്ററോളം കുറവ് വന്നു . ഭാരതപ്പുഴക്കു കുറുകെയുള്ളതിൽ വച്ച് ഏറ്റവും നീളം കൂടിയ പാലമായ മായന്നൂർ പാലം ഈയിടെ ഉദ്ഘാടനം ചെയ്തു. ഒരു കിലോമീറ്ററോളം നീളം ഉള്ള ഈ പാലം ഒരേ സമയം ഭാരതപ്പുഴയേയും പാലക്കട്‌-ഷൊർണൂർ റെയിൽപ്പാതയേയും മറികടക്കുന്നു. ഈ പാലം വന്നതോടെ തൃശ്ശൂരിൽ നിന്നും ഒറ്റപ്പാലത്തേക്കുള്ള ദൂരത്തിൽ 6 കിലോമീറ്ററോളം കുറവ് വന്നു.മലപ്പുറം ജില്ലയിലെ പൊന്നാനിക്കു സമീപത്തുള്ള ചമ്രവട്ടത്ത് ഒരു തടയണപ്പാലം അവസാനഘട്ട നിർമ്മാണത്തിലാണ്. ഇത് പൊന്നാനിയേയും തിരൂരിനേയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നു. കൂടാതെ കൊച്ചി-കോഴിക്കോട് ദൂരം 40 കിലോമീറ്ററോളം കുറക്കാനും ഈ പാലം സഹായിക്കുന്നു.
(
The Bharathappuzha is extensively dammed and there are 11 reservoirs along the course of the river, and two more are under construction.Malampuzha dam is the largest among the reservoirs built across Bharathapuzha and its tributaries. Other dams in the Bharathapuzha basin are: Walayar Dam, Mangalam dam, Pothundi dam, Meenkara dam, Chulliyar dam, Thirumoorthy, Aliyar,Upper Aliyar, Chitturpuzha regulator and Kanhirappuzha dam. Most of these reservoirs serve the purpose of irrigation only. A total area of 773 km² is irrigated by these irrigation projects. One irrigation dam at Chittur in Attappadi Hills is under construction. The construction of these two dams will increase the area irrigated by another 542 km².
Another major project is the Regulator cum bridge at Thrithala built on the Velliyankallu bridge inaugurated by former Kerala ChiefministerV. S. Achuthanandan. The bridge connects the two villages Pallippuram and Thrithala. The main objective of the regulator is drinking watersupply. The water supply projects towards Thrissur district has already started. The shutter height of the regulator is 5 m and it can contain a huge quantity of water. Also the new bridge reduces the distance from Thrissur to Kozhikode by 11 km. This project is the largest in Bharathappuzha in last many decades. Fish species once thought to be almost extinct has came back remarkably due to the increased water level during summer. Special note is to be made on the specie called 'Vaala' considered to be the king of fresh water fishes. Individual 'Vaala' weighing 5 to 10kg are now common.)

സാംസ്കാരിക പ്രാധാന്യം

Cultural Significance

കേരളസംസ്കാരത്തിന ഏറ്റവും സംഭാവൻ നൽകുന്ന നദി. കേരളപൈതൃകത്തിന്രെ പര്യായമായ നദി. വള്ളത്തോൾ നിളയെ സ്തുതിക്കുന്നു

ആ രംഗം സർവ്വമാച്ഛാദിതമഹഹ ചിരാത് കാലമാം ജാലവിദ്യ
ക്കാരൻ തൻ പിംഛികോച്ചാലനമുലകിൻ വരുത്തില്ല എന്തെന്തുമാറ്റം
നേരമ്പോക്കെത്ര കണ്ടൂ ഭവതി ഇഹ പദം തോറുമെന്തൊക്കെ മേലിൽ
സ്വൈരം കാണും ത്രിലോകപ്രഥിത നദി നിളാദേവി നിത്യം നമസ്തേ

ഭാരതപ്പുഴയുടെ തീരം കേരളത്തിലെ പ്രകൃതിഭംഗിയാർന്ന പ്രദേശമാണ്. അതുകൊണ്ടുതന്നെ സമകാലീന സിനിമകളിൽ ഈ പ്രദേശം വളരെയധികം രംഗങ്ങളിൽ ദ്രുശ്യവൽകരിയ്ക്കപ്പെടുന്നു. ചരിത്രകാരന്മാരുടെ നിഗമനത്തിൽ മഹേന്ദ്രപല്ലവൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ തദ്ദേശത്ത് നിന്നും ഒരു സാംസ്കാരിക പാലായനം നടന്നിട്ടുണ്ടാകണം എന്നാണ്. ഒഴുക്കു നിലയ്ക്കാത്ത നിള, കുളിയും ജപനിഷ്ഠയുമുള്ള ഒരു ജനതയെ ഇങ്ങോട്ട് ആകർഷിച്ചിരിയ്ക്കാം. അങ്ങനെ കലാപാരമ്പര്യമുള്ളവരുടെ ജനവാസം ഇവിടെ ഇരു കരകളിലുമായി ഉടലെടുത്തിരിയ്ക്കണം. അവരുടെ പിന്തലമുറക്കാരും താവഴികളുമായി ഒരു കൂട്ടം കലാസാഹിത്യനിപുണന്മാർ അങ്ങനെ ഈ മണ്ണിൽ പിറവി കൊണ്ടു. കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ മുതൽ പല ആധുനിക എഴുത്തുകാരും ഭാരതപ്പുഴയുടെ തീരത്താണ് ജനിച്ചുവളർന്നത്. എം.ടി. വാസുദേവൻ നായർ,എം. ഗോവിന്ദൻ, വി.കെ.എൻ. തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു. കേരളത്തിലെ രംഗ-നാട്യ കലകളുടെ കേദാരമായ കേരള കലാമണ്ഡലം ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയുന്നു. . ഭാരതപ്പുഴയുടെ അടുത്തുള്ളതിരുവില്വാമലയിലെ ഐവർ മഠം ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവർക്ക് മോഷം ലഭിക്കുമെന്നാണ് പഴമൊഴി. കർക്കിടക വാവിന് പിതൃക്കൾക്ക് മക്കൾ പിതൃതർപ്പണം നടത്തുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് നിളാതീരം. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിച്ച പ്രശസ്തരിൽ ഒ.വിവിജയനും വി.കെ.എന്നും ഉൾപ്പെടുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിലൂടെനിത്യകന്യകയെത്തേടിഅലഞ്ഞ പി കുഞ്ഞിരാമൻ നായർ ഒരു പ്രതീകമായി അവശേഷിക്കുന്നു. കേരളത്തിന്രെ സാംസ്കാരിക കേന്ദ്രങ്ങളായി അറിയപ്പെടുന്നതിരുവിൽവാമല, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവാ, തുഞ്ചൻ പറമ്പ് എന്നിവയെല്ലാം നിളാതീരത്താൺ.
(Bharathappuzha is the lifeline of Kerala's cultural map.
Kerala Kalamandalam, which is a major center for learning Indian performing arts like Kathakali, Koodiyattam and Ottamthullal, is situated at Cheruthuruty on the banks of this river—in Thrissur district. The birth place of famous Malayalam satire poet and founder of the Ottamthullal art form, Kunchan Nambiar is located at Killikkurissimangalam near Lakkidi, again on the banks of the Nila. Many leading Malayalam writers who were born along its banks include M. T. Vasudevan Nair, M. Govindan, VKN, O.V. Vijayan, (M.Sukumaran). Late poet P. Kunhiraman Nair, a native of north Malabar, drew literary inspiration from the scenic beauty of the landscape along the Bharatapuzha.
There are a number of famous Hindu temples like Thiruvilwamala Sree Rama Temple, Thirunavaya Navamukunda Temple, ChamravattamAyyappa Temple and Panniyur Sree Varahamurthy temple are on the bank of Nila.
Legend says that those cremated on the banks of the Bharathappuzha achieve salvation. It is also one of the important places in the state where the sons pay homage to their late fathers by conducting a Pithru Tharpanam ritual on the Karkidaka Vavu day. Some of the famous persons cremated here include literary personalities like O V Vijayan and VKN.)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ