-
Praesent sapien velit
June 10, 2012 -
Aenean velit risus, venenatis sed pellentesque ege
June 9, 2012 -
Phasellus justo quam, commodo sit amet pharetra
June 9, 2012 -
Cras ullamcorper imperdiet sapien semper ultrices
June 9, 2012 -
Suspendisse pellentesque, enim id consequat luctus
June 9, 2012 -
Aenean odio diam, hendrerit in rutrum quis, sollicitudin eu magna
June 9, 2012 -
Nunc imperdiet libero faucibus massa
June 9, 2012 -
Test layout
June 9, 2012 -
In tincidunt sagittis enim
June 9, 2012 -
Hello world!
June 9, 2012
2014, ഏപ്രിൽ 27, ഞായറാഴ്‌ച
2014, ഫെബ്രുവരി 15, ശനിയാഴ്‌ച
2013, ജൂൺ 25, ചൊവ്വാഴ്ച
തിരുനാവായയിലെ സാംസ്കാരികചരിത്രം
Posted on 5:04 AM by Unknown with No comments
ചരിത്രത്താളുകളിലും പഴംപാട്ടുകളിലും പരാമര്‍ശിക്കപ്പെടുന്ന മാമാങ്കം നടന്നിരുന്നത് തിരുനാവായയില്‍, ഭാരതപ്പുഴയുടെ തീരത്തു വച്ചായിരുന്നു. പന്തീരാണ്ടു കൂടുമ്പോള്‍ ജനങ്ങളുടെ ഒത്തുചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുമായിട്ടാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മാമാങ്കം നടത്തിയിരുന്നത്. മാഘമാസത്തില്‍ ശുക്ളപക്ഷത്തിലെ മകം നാളിലാണ് മാമാങ്കം നടത്തിവന്നിരുന്നത്. മാമാങ്കം നടന്നിരുന്ന “നിലപാടുതറ”, ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനിയുടെ കോമ്പൌണ്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്. ആ നിലപാടുതറയിലായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത്. ആദ്യം തളിയാതിരിമാരും, പിന്നീട് പെരുമാക്കന്മാരും, ഒടുവില്‍ വള്ളുവക്കോനാതിരിമാരുമാണ് നിലപാടുതറയില്‍ “പെരുനില” നിന്നിരുന്നത്. കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം കൈയ്യടക്കിയതിനെ തുടര്‍ന്നാണ് ചാവേര്‍പടയുടെ ഉത്ഭവം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നിലുള്ള മാമാങ്കത്തറയില്‍ നിന്നും ചാവേര്‍ പടയാളികള്‍, ബീരാന്‍ ചിറയിലെ പട്ടിണിത്തറയില്‍ എത്തി ക്യാമ്പു ചെയ്തതിനു ശേഷമാണ് വ്രതാനുഷ്ഠാനത്തോടെ നിലപാടുതറയെ ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നത്. മഴുവെറിഞ്ഞ് കടലില്‍ നിന്നും കേരളത്തെ ഉയര്‍ത്തിയെടുത്തുവെന്ന ഐതിഹ്യത്തിലെ നായകനായ പരശുരാമന്റെ ആസ്ഥാനം തിരുനാവായ ആണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. കേരളചരിത്രത്തിലും സംസ്കാരത്തിലും തിരുനാവായയ്ക്കു വിശിഷ്ഠമായ സ്ഥാനമാണുള്ളത്. നവയോഗികളാല്‍ സ്ഥാപിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന മഹാവിഷ്ണു ക്ഷേത്രം ഭാരതപ്പുഴയുടെ ഇക്കരെയും, ബ്രഹ്മാവിന്റെയും, ശിവന്റെയും ക്ഷേത്രങ്ങള്‍ അക്കരെയുമായി സ്ഥിതി ചെയ്യുന്നു. “കോകസന്ദേശം”, “ഉണ്ണിയാടി ചരിതം” മുതലായ മധ്യകാല സാഹിത്യകൃതികളില്‍ നിന്നും, 700 വര്‍ഷം മുമ്പുപോലും തിരുനാവായ്ക്കുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും മഹാപണ്ഡിതന്മാര്‍ സമ്മേളിച്ച്, അവരുടെ പാണ്ഡിത്യവും വാഗ്മിത്വവും പ്രകടിപ്പിക്കുന്ന “പട്ടത്താനം” എന്ന പ്രസിദ്ധമായ ചടങ്ങ് ഏറെക്കാലം നടന്നിരുന്നതും ഇവിടെയായിരുന്നു. രാജാക്കന്മാരുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഇത്തരം ചരിത്രങ്ങള്‍ക്കു ശേഷം തിരുനാവായുടെ ഖ്യാതി, ക്രിസ്റ്റ്യന്‍ മിഷനറിമാരുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നുകേട്ടത്. ബ്രിട്ടീഷുകാരുടെ വരവിനും വളരെ മുമ്പ്, ജര്‍മ്മന്‍കാര്‍ ഇവിടെ വരികയും മിഷനറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ബാസല്‍ ഇവാഞ്ചലിക് മിഷന്‍ സ്ഥാപിതമാവുന്നതും. പ്രസിദ്ധമായ “ചങ്ങമ്പള്ളി കളരി” സ്ഥിതി ചെയ്യുന്നതും തിരുനാവായയിലാണ്. മാമാങ്കത്തില്‍ മുറിവേല്‍ക്കുന്ന പടയാളികളെ പരിചരിക്കാനായി കര്‍ണാടകത്തില്‍ നിന്നും കൊണ്ടുവന്ന ഗുരുക്കന്മാരെ, സാമൂതിരി താഴത്തറ ചങ്ങമ്പള്ളികുന്നില്‍ കുടിയിരുത്തിയെന്നാണ് പറയപ്പെടുന്നത്. 400 വര്‍ഷം മുമ്പെത്തിയ ഇവര്‍, ഇപ്പോള്‍ പല താവഴികളായി പിരിഞ്ഞ് ചികിത്സ നടത്തി വരുന്നു. പെരുമ്പിലാവില്‍ കേളുമേനോനെ പോലുള്ള പ്രശസ്തരായ അഭ്യാസികള്‍ പരിശീലനം നേടിയത് താഴത്തറയിലെ ചങ്ങമ്പള്ളികളരിയിലാണെന്ന് ഐതീഹ്യമാലയില്‍ പറയുന്നു. എടക്കുളം കുന്നുമ്പുറത്ത് സ്ഥിതി ചെയ്യുന്ന “പഠാണി ശഹീദിന്റെ മഖ്ബറ”യും, ചങ്ങമ്പള്ളി ഗുരുക്കന്മാരുടെ അധീനതയിലാണ്. ടിപ്പു സുല്‍ത്താന്‍ മലബാര്‍ പടയോട്ടം നടത്തിയ കാലത്ത്, ടിപ്പുവിന്റെ പടത്തലവന്മാരില്‍ ഒരാളായിരുന്നു പഠാണി ശഹീദ്. അദ്ദേഹത്തിന്റെ കീഴില്‍ സൈനികര്‍ പരിശീലനം നടത്തിവന്നിരുന്ന സ്ഥലമാണ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന “ഇടിവെട്ടിപ്പാറ” എന്നാണ് വിശ്വാസം. 150 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ടാട്ടൂര്‍ പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലവും ആദ്യകാലത്ത് ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതോടനുബന്ധിച്ച് മതപഠനത്തിനായി ഒരു ഓത്തുപള്ളിയും സ്ഥാപിക്കപ്പെട്ടിരുന്നു. അഞ്ഞൂറോളം ഇല്ലങ്ങളുള്ള ഓത്തന്മാരുടെ ആസ്ഥാനവും തിരുനാവായയായിരുന്നു. ഇപ്പോള്‍ നിളയുടെ തെക്കേകരയില്‍ സ്ഥിതി ചെയ്യുന്ന “ഓത്തന്മാര്‍ മഠം” മുമ്പ് വടക്കെകരയിലായിരുന്നു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ പുരാതനകാലം മുതലേ വളരെയേറെ പ്രാധാന്യമുള്ളതായിരുന്നു. തുലാം, കുംഭം, കര്‍ക്കിടക വാവുദിവസങ്ങളില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നായാടിമാര്‍ ഇവിടെ എത്തിയിരുന്നു. ഇവരുടെ പ്രധാനതൊഴില്‍ ഉറി വില്‍പ്പനയും ഭിക്ഷാടനവുമായിരുന്നു. തെക്കന്‍കാശിയെന്നറിയപ്പെടുന്ന തിരുനാവായ ത്രിമൂര്‍ത്തിസംഗമത്തില്‍ പിതൃതര്‍പ്പണത്തിനായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി വര്‍ഷംതോറും നിരവധി വിശ്വാസികള്‍ എത്താറുണ്ട്. ത്രിമൂര്‍ത്തികള്‍ക്ക് ദര്‍ശിക്കാനായി സ്ഥാപിക്കപ്പെട്ട ക്ഷേത്രവിളക്ക് കെട്ടുപോകാതിരിക്കാനായി, തച്ചുശാസ്ത്രവിധിപ്രകാരം പെരുന്തച്ചന്‍ സ്ഥാപിച്ച കുത്തുകല്ല്, ഇന്നും എടക്കുളം എ.എം.യു.പി.സ്കൂളിനടുത്തായി കാണാം. സുമാര്‍ ഒന്നരയാള്‍ ഉയരത്തിലുള്ളതാണ് ഈ കല്ല്. ഇത്തരത്തിലുള്ള വന്‍ കുത്തുകല്ലുകള്‍ കൈത്തരക്കര ജി.എല്‍.പി.സ്കൂളിനടുത്തും, അനന്താവൂര്‍ കൂത്തുകല്ല് പറമ്പിലും ഇപ്പോഴും നിലകൊള്ളുന്നുണ്ട്. തിരുനാവായ പഞ്ചായത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ വൈരങ്കോട് ഭഗവതിക്ഷേത്രം, മലബാര്‍ ലഹളക്കാലത്ത് പുറത്തുനിന്നും വന്ന അക്രമികള്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, അതിനെതിരെ ചെറുത്തുനിന്ന് ക്ഷേത്രം സംരക്ഷിച്ചത് അക്കാലത്തെ മുസ്ളീം സഹോദരന്മാരാണ്. അന്നത്തെ നാട്ടുപ്രമാണിയായ വെള്ളാടത്ത് തറവാട്ടിലെ വെള്ള തലേക്കെട്ടുകാരനായ തെക്കന്‍ മരക്കാര്‍ മൂപ്പന്റെ നേതൃത്വത്തിലാണ് ചെറുത്തുനില്‍പ്പുണ്ടായത്. ഇതേതുടര്‍ന്ന് ഈ തറവാട്ടുകാര്‍ക്ക് അന്നുമുതല്‍ ക്ഷേത്രത്തില്‍ നിന്നും വര്‍ഷംതോറും ഒരവകാശം കല്‍പ്പിച്ചരുളുകയും തലമുറകളായി അവര്‍ അത് കൈപ്പറ്റിവരികയും ചെയ്തിരുന്നു. ഈ സ്ഥലം പിന്നീട് കമ്പനിയുടെ അധീനതയില്‍ വരികയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഈ പഞ്ചായത്തിലെ മുസ്ളീങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. ബ്രിട്ടീഷു വിരോധം അവരുടെ മനസ്സുകളില്‍ വളര്‍ന്നുവന്നതിന്റെ ഫലമായി, ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന എന്തിനേയും എതിര്‍ക്കുക എന്ന നയത്തിന്റെ ഭാഗമായി, ഇംഗ്ളീഷ് ഭാഷയോടും എതിര്‍പ്പുകളുയരുകയും, ഇംഗ്ളീഷ് വിദ്യാഭ്യാസം അക്കാലത്ത് മുസ്ളീം സമൂഹം ഹറാമായി കാണുകയും ചെയ്തു. പക്ഷെ, ഇത് പഞ്ചായത്തിലെ മുസ്ളീങ്ങളുടെ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണമായി മാറിയെന്നു മുക്കാല്‍ നൂറ്റാണ്ടു മുമ്പുള്ള തിരുനാവായയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഇതിനു പുറമെ, വിദ്യാഭ്യാസം ഉന്നതകുലത്തില്‍ ജനിച്ചവരുടെയും സമ്പന്നരുടെയും മാത്രം അവകാശമാണെന്ന ചിന്താഗതി കുറഞ്ഞ തോതിലാണെങ്കിലും ഇവിടെ നിലനിന്നിരുന്നു എന്നതും ഒരു വസ്തുതയാണ്. ഇതിന്റെ പേരില്‍ താഴ്ന്ന ജാതിക്കാരായ നല്ലൊരു വിഭാഗം ജനങ്ങളെ തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി വിദ്യാഭ്യാസരംഗത്തുനിന്നും മാറ്റി നിര്‍ത്തിയിരുന്നു. സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നിരന്തരമായ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി പില്‍ക്കാലത്ത് അതിനു മാറ്റം വന്നതായി കാണാവുന്നതാണ്. മഹാപണ്ഡിതനും സൂഫിവര്യനുമായിരുന്ന കൈത്തക്കര മുഹിയുദ്ദീന്‍ കുട്ടി മുസലിയാര്‍, പല്ലാര്‍ കമ്മുമുസലിയാര്‍, എടക്കുളം എന്‍.അബൂബക്കര്‍ മുസലിയാര്‍, കെ.പി.കമ്മു മുസലിയാര്‍, കെ.സി.വി.രാജ, വെള്ളുത്താട്ട് നമ്പൂതിരി, അമരിയില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.കെ.പല്ലാര്‍ തുടങ്ങിയവരെല്ലാം ഈ പഞ്ചായത്തില്‍ ജനിച്ച, മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭാധനന്മാരായിരുന്നു. രാഷ്ട്രപിതാവിന്റെയും ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ലാല്‍ബഹദൂര്‍ ശാസ്ത്രി, കെ.പി.കേശവമേനോന്‍, എസ്.കെ.പൊറ്റക്കാട് തുടങ്ങിയ ഒട്ടനവധി ദേശീയ നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടേയും ചിതാഭസ്മം നിമര്‍ജ്ജനം ചെയ്തത്, ഇവിടെ നിളയിലെ ത്രിമൂര്‍ത്തി സംഗമത്തിലാണ്. നിളയുടെ തെക്കേകരയില്‍ കേളപ്പജി സ്ഥാപിച്ച ശാന്തികുടീരം സ്ഥിതി ചെയ്യുന്നു. ഈ ശാന്തിമന്ദിരത്തില്‍ താമസിച്ചാണ് കേളപ്പജി നാല്‍പതുവര്‍ഷത്തോളം സര്‍വ്വോദയപ്രവര്‍ത്തനം നടത്തിയത്. ഇപ്പോള്‍ “നവോദയമേള” നടക്കുന്നതും ഇവിടെയാണ്. രാഷ്ട്രപിതാവിന്റെ ചിതാഭസ്മം തിരുനാവായില്‍ നിമര്‍ജ്ജനം ചെയ്ത 1948 മുതല്‍ക്കാണ് തിരുനാവായ “നവോദയമേള”ക്കു തുടക്കം കുറിച്ചത്. സര്‍വ്വോദയമേളയോടനുബന്ധിച്ച് ഓരോ വര്‍ഷവും ഫെബ്രുവരി 12-ന് നിളയുടെ തെക്കേകരയില്‍ നിന്ന് വടക്കേകരയിലേക്ക് ശാന്തിയാത്ര നടത്താറുണ്ട്. 1948 മുതല്‍ ഇന്നുവരെ ഇതു മുടങ്ങാതെ നടന്നുവരുന്നു. നിളയുടെ വടക്കേക്കരയില്‍ ആരംഭിച്ച സര്‍വ്വോദയമേള പിന്നീട് തെക്കേക്കരയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയാണ് കോഴിക്കോട് നവോദയസംഘത്തിന്റെ ഖാദി നെയ്ത്തുകേന്ദ്രവും കേളപ്പജി സ്തൂപവും സ്ഥിതിചെയ്യുന്നത്. വടക്കേകരയിലെ പ്രസിദ്ധമായ നാവാമുകുന്ദാ ക്ഷേത്രത്തിലേക്ക് പോകുന്ന പാതയുടെ കവാടത്തില്‍ ഗാന്ധിജിയുടെ ഒരു സ്മാരകസ്തൂപം സ്ഥിതി ചെയ്യുന്നുണ്ട്. “മാര്‍ക്കണ്ഡേയപുരാണ”ത്തിലൂടെ പ്രസിദ്ധമായ തൃപ്രങ്ങോട്ട് മഹാദേവക്ഷേത്രവും ഇവിടെ അടുത്താണ്. നാരായണീയ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയുടെ ആസ്ഥാനമായ ചന്ദനക്കാവ്, അരിയിട്ട് വാഴ്ചയുടെ അധിപനായ ആഴ്വാഞ്ചരി തമ്പ്രാക്കള്‍ വാഴുന്ന ആതവനാട്, കുട്ടികൃഷ്ണമാരാരുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന തൃപ്രങ്ങോട് എന്നീ സാംസ്കാരിക കേന്ദ്രങ്ങളൊക്കെ തിരുനാവായ പഞ്ചായത്തിന്റെ അയല്‍പക്കങ്ങളിലാണ്.
തിരുനാവായ ...ചരിത്രം..സാമൂഹ്യചരിത്രം
Posted on 4:58 AM by Unknown with 2 comments
സാമൂഹ്യചരിത്രം
ഒരുകാലത്ത് കോഴിക്കോട് സാമൂതിരിയുടെ അധീനതയിലായിരുന്ന പ്രദേശമാണ് തിരുനാവായ. ചരിത്രത്താളുകളിലും പഴംപാട്ടുകളിലും പരാമര്‍ശിക്കപ്പെടുന്ന മാമാങ്കം നടന്നിരുന്നത് തിരുനാവായയില്‍, ഭാരതപ്പുഴയുടെ തീരത്തു വച്ചായിരുന്നു. പന്തീരാണ്ടു കൂടുമ്പോള്‍ ജനങ്ങളുടെ ഒത്തുചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുമായിട്ടാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മാമാങ്കം നടത്തിയിരുന്നത്. മാഘമാസത്തില്‍ ശുക്ളപക്ഷത്തിലെ മകം നാളിലാണ് മാമാങ്കം നടത്തിവന്നിരുന്നത്. മാമാങ്കം നടന്നിരുന്ന “നിലപാടുതറ”, ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനിയുടെ കോമ്പൌണ്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്. ആ നിലപാടുതറയിലായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത്. ആദ്യം തളിയാതിരിമാരും, പിന്നീട് പെരുമാക്കന്മാരും, ഒടുവില്‍ വള്ളുവക്കോനാതിരിമാരുമാണ് നിലപാടുതറയില്‍ “പെരുനില” നിന്നിരുന്നത്. കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം കൈയ്യടക്കിയതിനെ തുടര്‍ന്നാണ് ചാവേര്‍പടയുടെ ഉത്ഭവം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നിലുള്ള മാമാങ്കത്തറയില്‍ നിന്നും ചാവേര്‍ പടയാളികള്‍, ബീരാന്‍ ചിറയിലെ പട്ടിണിത്തറയില്‍ എത്തി ക്യാമ്പു ചെയ്തതിനു ശേഷമാണ് വ്രതാനുഷ്ഠാനത്തോടെ നിലപാടുതറയെ ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നത്. സാമൂതിരിയുടെ ഭടന്മാര്‍ അരിഞ്ഞുവീഴ്ത്തിയിരുന്ന ചാവേര്‍ പടയാളികളുടെ മൃതദേഹങ്ങള്‍ വാരിവലിച്ചിട്ട്, ആനയെക്കൊണ്ട് ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കണര്‍, കൊടക്കല്‍ മിഷന്‍ ആശുപത്രി കോമ്പൌണ്ടില്‍ ഇപ്പോഴും കാണാം. വീരനായകന്മാരെ മറവു ചെയ്ത സ്ഥലത്ത് കുടയുടെ രൂപത്തില്‍ കല്ലുചെത്തി രൂപപ്പെടുത്തി വെച്ചിരുന്നതുകൊണ്ടാണ് കുടക്കല്ല് (കൊടക്കല്‍) എന്നു പേരു വരാന്‍ കാരണമെന്ന് 1992-ല്‍ അന്തരിച്ച സാമൂതിരി കുടുംബാംഗമായ കെ.സി.വി.രാജ പറഞ്ഞിട്ടുണ്ട്. “കോകസന്ദേശം”, “ഉണ്ണിയാടി ചരിതം” മുതലായ മധ്യകാല സാഹിത്യകൃതികളില്‍ നിന്നും, 700 വര്‍ഷം മുമ്പുപോലും തിരുനാവായ്ക്കുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാവുന്നുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും മഹാപണ്ഡിതന്മാര്‍ സമ്മേളിച്ച്, അവരുടെ പാണ്ഡിത്യവും വാഗ്മിത്വവും പ്രകടിപ്പിക്കുന്ന “പട്ടത്താനം” എന്ന പ്രസിദ്ധമായ ചടങ്ങ് ഏറെക്കാലം നടന്നിരുന്നതും ഇവിടെയായിരുന്നു. രാജാക്കന്മാരുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഇത്തരം ചരിത്രങ്ങള്‍ക്കു ശേഷം തിരുനാവായുടെ ഖ്യാതി, ക്രിസ്റ്റ്യന്‍ മിഷനറിമാരുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നുകേട്ടത്. ബ്രിട്ടീഷുകാരുടെ വരവിനും വളരെ മുമ്പ്, ജര്‍മ്മന്‍കാര്‍ ഇവിടെ വരികയും മിഷനറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ബാസല്‍ ഇവാഞ്ചലിക് മിഷന്‍ സ്ഥാപിതമാവുന്നതും, കൊടക്കല്‍ ബി.ഇ.എം സ്കൂളും, ടൈല്‍സ് ഫാക്ടറിയും ആരംഭിക്കുന്നതും. ബ്രിട്ടീഷുകാരുടെ വരവിനുശേഷം പ്രകടമായ പല മാറ്റങ്ങളും തിരുനാവായ പ്രദേശത്തുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ പരാജയത്തെതുടര്‍ന്ന്, ഇന്ത്യയിലെ അവരുടെ എല്ലാ സ്ഥാപനങ്ങളും ബ്രിട്ടന്റെ നിയന്ത്രണത്തിലായി. അങ്ങനെയാണ് “കൊടക്കല്‍ ടൈല്‍ ഫാക്ടറി” ബ്രിട്ടനില്‍ ഏതാനും സ്വകാര്യവ്യക്തികള്‍ രൂപം നല്‍കിയ കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ കീഴില്‍ വരാന്‍ കാരണം. ട്രസ്റ്റിന്റെ കേന്ദ്രം ലണ്ടനായിരുന്നു. 1906-ല്‍ സ്ഥാപിച്ച ഈ കമ്പനി മംഗലാപുരത്തെ “ജപ്പൂ ടൈല്‍ ഫാക്ടറി”ക്കു ശേഷം ഇന്ത്യയില്‍ സ്ഥാപിതമായ രണ്ടാമത്തേതാണ്. അന്ന് കൊടക്കല്‍ കമ്പനിയിലേക്കുള്ള ഗതാഗതമാര്‍ഗ്ഗം ബന്തര്‍ അഥവാ തുറമുഖത്തു നിന്നും ആരംഭിക്കുന്ന പാതയായിരുന്നു. ആ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ചെത്തുവഴിയാണ് ഇന്നത്തെ ബി.പി.അങ്ങാടി-കുറ്റിപ്പുറം റോഡ്. കമ്പനിക്കു മുമ്പിലുള്ള പഴയ ബംഗ്ളാവുവളപ്പിലാണ് “മരുന്നറ”യുള്ളത്. ബന്തറിലേക്കുള്ള ഒരു ഗുഹയുടെ കവാടവും ഇവിടെ ദൃശ്യമാണ്. തിരുനാവായ പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസകേന്ദ്രം കൊടക്കല്‍ ബി.ഇ.എം.യു.പി.സ്കൂളായിരുന്നു. ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കോഴിക്കോട്ടു നിന്ന് എടക്കുളം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ അദ്ദേഹത്തെ കാളവണ്ടിയില്‍ കൊടക്കല്‍ എത്തിച്ചിരുന്നത് പുഴക്കല്‍ മുഹമ്മദ് എന്ന വ്യക്തിയായിരുന്നു. തവനൂര്‍ മനക്കല്‍ വാസുദേവന്‍ നമ്പൂതിരി ഡിസ്ട്രിക്ട് ബോര്‍ഡില്‍ മെമ്പറായിരിക്കുമ്പോഴാണ് എടക്കുളം റെയില്‍വേ സ്റ്റേഷന്റെ പേര് “തിരുനാവായ” എന്നാക്കിയത്. അക്കാലത്ത് ഇവിടുത്തെ പ്രഗത്ഭ ആയുര്‍വ്വേദ ഭിഷഗ്വരനായിരുന്നു തൃപ്രങ്ങോട് ശങ്കരന്‍ മൂസ്സത്. പ്രസിദ്ധമായ “ചങ്ങമ്പള്ളി കളരി” സ്ഥിതി ചെയ്യുന്നതും തിരുനാവായയിലാണ്. മാമാങ്കത്തില്‍ മുറിവേല്‍ക്കുന്ന പടയാളികളെ പരിചരിക്കാനായി കര്‍ണാടകത്തില്‍ നിന്നും കൊണ്ടുവന്ന ഗുരുക്കന്മാരെ, സാമൂതിരി താഴത്തറ ചങ്ങമ്പള്ളികുന്നില്‍ കുടിയിരുത്തിയെന്നാണ് പറയപ്പെടുന്നത്. 400 വര്‍ഷം മുമ്പെത്തിയ ഇവര്‍, ഇപ്പോള്‍ പല താവഴികളായി പിരിഞ്ഞ് ചികിത്സ നടത്തി വരുന്നു. ടിപ്പു സുല്‍ത്താന്‍ മലബാര്‍ പടയോട്ടം നടത്തിയ കാലത്ത്, ടിപ്പുവിന്റെ പടത്തലവന്മാരില്‍ ഒരാളായിരുന്നു പഠാണി ശഹീദ്. അദ്ദേഹത്തിന്റെ കീഴില്‍ സൈനികര്‍ പരിശീലനം നടത്തിവന്നിരുന്ന സ്ഥലമാണ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന “ഇടിവെട്ടിപ്പാറ” എന്നാണ് വിശ്വാസം. ഇവിടെ അടുത്ത കാലം വരെയുണ്ടായിരുന്ന വെള്ളത്തടാകവും ഈമ്പിപ്പാറയും പ്രസിദ്ധമാണ്. 1921-ലെ മലബാര്‍ ലഹളക്കാലത്ത് പട്ടാളം ക്യാമ്പ് ചെയ്തിരുന്നത്, പഠാണി ശഹീദിന്റെ മഖ്ബറയുടെ പരിസരത്തായിരുന്നു. തുക്കിടി സായ്പിന്റെ ഓഫീസ് തൊട്ടടുത്ത അംശക്കച്ചേരിയിലായിരുന്നു. ഈ പഞ്ചായത്തിലെ കൈത്തക്കര ജുമാ മസ്ജിദിനു 400 വര്‍ഷത്തോളം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ പള്ളിയുടെ ഖാസിയായ സൈനുദ്ദീന്‍ മഖ്ദൂമായിരുന്നു കോന്നല്ലൂര്‍ പള്ളിക്കു കുറ്റിയടിച്ചത്. 150 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ടാട്ടൂര്‍ പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലവും ആദ്യകാലത്ത് ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നു. തീപിടിച്ച് നശിച്ചതിനെതുടര്‍ന്നാണ് മഠം തവനൂരിലേക്കു മാറ്റിയത്. തിരുനാവായ പഞ്ചായത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും മുമ്പ് നെല്‍വയലുകളായിരുന്നു. കളിയടക്ക, വെറ്റില, താമരപ്പൂവ് എന്നിവയായിരുന്നു അന്നത്തെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങള്‍. വലിയ പറപ്പൂര്‍ കായലിലെ താമരപ്പൂവ് കേരളത്തിനകത്തും പുറത്തും പുകള്‍പെറ്റതാണ്. കൊടക്കല്‍ ടൈല്‍ ഫാക്ടറിയില്‍ നിര്‍മ്മിച്ചിരുന്ന ഓട്, മുമ്പ് ബന്തര്‍ കടവുവഴിയും റെയില്‍ മാര്‍ഗ്ഗവും നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. 1940-കളുടെ മധ്യകാലം വരെ, വളരെ വിപുലമായ ഒരു മത്സ്യമാര്‍ക്കറ്റ് ഇന്നത്തെ തിരുനാവായ അങ്ങാടിക്കു പടിഞ്ഞാറുവശത്തായി പ്രവര്‍ത്തിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. ഇവിടെ നിന്നും തലച്ചുമടായി സമീപ പ്രദേശങ്ങളിലേക്ക് മത്സ്യം കൊണ്ടുപോയി കച്ചവടം നടത്തിയിരുന്നു. കൂട്ടിലങ്ങാടി ചന്തയും പ്രസിദ്ധമാണ്. വെറ്റില വ്യാപാരത്തിനായിരുന്നു ഇവിടെ പ്രാധാന്യം. ബര്‍മ്മയില്‍ നിന്നുമുള്ള അരിയും, ജാവയില്‍ നിന്നുമുള്ള പഞ്ചസാരയും മറ്റും പൊന്നാനി വാണിജ്യകേന്ദ്രങ്ങള്‍ വഴി ഭാരതപ്പുഴയില്‍, വള്ളത്തില്‍ തിരുനാവായ കടവത്ത് ഇറക്കിയിരുന്നതായി ചരിത്രം പറയുന്നു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ പുരാതനകാലം മുതലേ വളരെയേറെ പ്രാധാന്യമുള്ളതായിരുന്നു. തെക്കന്‍കാശിയെന്നറിയപ്പെടുന്ന തിരുനാവായ ത്രിമൂര്‍ത്തിസംഗമത്തില്‍ പിതൃതര്‍പ്പണത്തിനായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി വര്‍ഷംതോറും നിരവധി വിശ്വാസികള്‍ എത്താറുണ്ട്. രാഷ്ട്രപിതാവിന്റെയും ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ലാല്‍ബഹദൂര്‍ ശാസ്ത്രി, കെ.പി.കേശവമേനോന്‍, എസ്.കെ.പൊറ്റക്കാട് തുടങ്ങിയ ഒട്ടനവധി ദേശീയ നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടേയും ചിതാഭസ്മം നിമര്‍ജ്ജനം ചെയ്തതും ഇവിടെ നിളയിലെ ത്രിമൂര്‍ത്തി സംഗമത്തിലാണ്. 1946-ല്‍ ശങ്കുണ്ണിമേനോന്‍ തിരുനാവായ കടവത്ത് സത്രത്തില്‍, വിദ്യാപീഠം എന്ന പേരില്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്തെ നാവാമുകുന്ദ ഹൈസ്കൂള്‍. മുസ്ളീങ്ങള്‍ക്കു വേണ്ടി എടക്കുളം റെയില്‍വേ സ്റ്റേഷനടുത്ത് ഒരു നിസ്കാരപള്ളിയും അദ്ദേഹം സൌജന്യമായി നിര്‍മ്മിച്ചു നല്‍കി. 1921-ലെ മലബാര്‍ ലഹളയുമായി ബന്ധപ്പെട്ട് എടക്കുളം, കൊടക്കല്‍, തിരുനാവായ, അനന്താവൂര്‍, വലിയ പറപ്പൂര്‍, പല്ലാര്‍ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയിരുന്നു. അവരില്‍ പലരും ബെല്ലാരി, കോയമ്പത്തൂര്‍, ജയിലുകളില്‍ വെച്ചു മരിച്ചു. പാറയില്‍ അഹമ്മദ്കുട്ടി മലബാര്‍ കലാപത്തില്‍ വെടിയേറ്റുമരിച്ച വ്യക്തിയാണ്. അക്കൂട്ടത്തില്‍ ജയിലിലടക്കപ്പെട്ട എടക്കുളം ചിറ്റകത്ത് പൊറ്റമ്മല്‍ മൊയ്തീന്‍ ഹാജിയെ സ്വാതന്ത്ര്യാനന്തരം ഭാരതസര്‍ക്കാര്‍ താമ്രപത്രം നല്‍കി ആദരിച്ചു. തിരുനാവായ പഞ്ചായത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ വൈരങ്കോട് ഭഗവതിക്ഷേത്രം, മലബാര്‍ ലഹളക്കാലത്ത് പുറത്തുനിന്നും വന്ന അക്രമികള്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, അതിനെതിരെ ചെറുത്തുനിന്ന് ക്ഷേത്രം സംരക്ഷിച്ചത് അക്കാലത്തെ മുസ്ളീം സഹോദരന്മാരാണ്. അക്കാലത്ത് തിരുനാവായിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ഏതാനും ജന്മികുടുംബങ്ങളിലും തിരുനാവായ ദേവസ്വത്തിലും ഒതുങ്ങിനിന്നിരുന്നു. ആതവനാട് ആഴ്വാഞ്ചരി മനക്കല്‍ നിന്നും 99 വര്‍ഷത്തെ ലീസിനു കൊടുത്ത സ്ഥലത്താണ് കൊടക്കല്‍ ടൈല്‍ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്. ഈ സ്ഥലം പിന്നീട് കമ്പനിയുടെ അധീനതയില്‍ വരികയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഈ പഞ്ചായത്തിലെ മുസ്ളീങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് വിരോധം അവരുടെ മനസ്സുകളില്‍ വളര്‍ന്നുവന്നതിന്റെ ഫലമായി, ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന എന്തിനേയും എതിര്‍ക്കുക എന്ന നയത്തിന്റെ ഭാഗമായി, ഇംഗ്ളീഷ് ഭാഷയോടും എതിര്‍പ്പുകളുയരുകയും, ഇംഗ്ളീഷ് വിദ്യാഭ്യാസം അക്കാലത്ത് മുസ്ളീം സമൂഹം ഹറാമായി കാണുകയും ചെയ്തു. പക്ഷെ, ഇത് പഞ്ചായത്തിലെ മുസ്ളീങ്ങളുടെ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണമായി മാറിയെന്ന്, മുക്കാല്‍ നൂറ്റാണ്ടു മുമ്പുള്ള തിരുനാവായയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഇതിനു പുറമെ, വിദ്യാഭ്യാസം ഉന്നതകുലത്തില്‍ ജനിച്ചവരുടെയും സമ്പന്നരുടെയും മാത്രം അവകാശമാണെന്ന ചിന്താഗതി കുറഞ്ഞ തോതിലാണെങ്കിലും ഇവിടെ നിലനിന്നിരുന്നു എന്നതും ഒരു വസ്തുതയാണ്. ഇതിന്റെ പേരില്‍ താഴ്ന്ന ജാതിക്കാരായ നല്ലൊരു വിഭാഗം ജനങ്ങളെ തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി വിദ്യാഭ്യാസരംഗത്തുനിന്നും മാറ്റി നിര്‍ത്തിയിരുന്നു. സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നിരന്തരമായ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി പില്‍ക്കാലത്ത് അതിനു മാറ്റം വന്നതായി കാണാവുന്നതാണ്. പ്രകൃതി മനോഹാരിതയും മിത്തുകളുടെ സമ്പല്‍ സമൃദ്ധിയും തിരുനാവായുടെ ടൂറിസ്റ്റ്് പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് തിരുനാവായ. നിളയുടെ തെക്കേകരയില്‍ കേളപ്പജി സ്ഥാപിച്ച ശാന്തികുടീരം സ്ഥിതി ചെയ്യുന്നു. ഈ ശാന്തിമന്ദിരത്തില്‍ താമസിച്ചാണ് കേളപ്പജി നാല്‍പതുവര്‍ഷത്തോളം സര്‍വ്വോദയപ്രവര്‍ത്തനം നടത്തിയത്. ഇപ്പോള്‍ നവോദയമേള നടക്കുന്നതും ഇവിടെയാണ്. രാഷ്ട്രപിതാവിന്റെ ചിതാഭസ്മം തിരുന്നാവായില്‍ നിമര്‍ജ്ജനം ചെയ്ത 1948 മുതല്‍ക്കാണ് തിരുന്നാവായ നവോദയമേളക്കു തുടക്കം കുറിച്ചത്. വേനല്‍ പിറക്കുന്നതോടെ നിളയുടെ തീരങ്ങളിലും മണല്‍പരപ്പിലും വിവിധയിനം ദേശാടനക്കിളികളും അതിഥികളായി എത്താറുണ്ട്.
തിരുനാവായ ഗ്രാമപഞ്ചായത്ത്
Posted on 4:38 AM by Unknown with No comments
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, തിരൂർ ബ്ളോക്കിലാണ് 19.58 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുനാവായ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.
1961ലാണ് തിരുനാവായ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ തിരൂര്‍ ബ്ലോക്കിലാണ് തിരുനാവായ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൊത്തം 19.58 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിനെ 14 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. 42,502 വരുന്ന ജനസംഖ്യയില്‍ 22,636 പേര്‍ സ്ത്രീകളും, 19,866 പേര്‍ പുരുഷന്മാരുമാണ്. 70% സാക്ഷരത കൈവരിച്ച പഞ്ചായത്താണ് തിരുനാവായ. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നയിടങ്ങളായ നിലപാടുതറ, മണിക്കിണര്‍ എന്നീ മാമാങ്ക സ്മാരകങ്ങളും, നിളാ ടൂറിസം, ചങ്ങന്‍പള്ളി കളരി, ബന്തര്‍ തീരം, നാവാമുകുന്ദ ക്ഷേത്രം, മഞ്ചാടികുന്ന്, മരുന്നറ മുതലായവ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. 126 പൊതുകുടിവെള്ള ടാപ്പുകളേയും, 4 പൊതുകിണറുകളേയും പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 7 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലി സ്റ്റോറും, ഒരു നീതി സ്റ്റോറും പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്. 770 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വഴികളിലൂടെയുള്ള രാത്രിസഞ്ചാരം സുഗമമാക്കുന്നു.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്ന തിരുനാവായ പഞ്ചായത്തിനെ താഴ്വര, ചെരിവ് തലം, കുന്നുകള്‍, സമതലങ്ങള്‍, കായലുകള്‍, എന്നിങ്ങനെ തരംതിരിക്കാം. തെക്ക് കുറ്റിപ്പുറം, തൃപ്രങ്ങോട് പഞ്ചായത്തുകളും, വടക്ക്വളവന്നൂര്‍, കല്‍പകഞ്ചരി, ആതവനാട് പഞ്ചായത്തുകളും, കിഴക്ക് കുറ്റിപ്പുറം, തൃപ്രങ്ങോട് പഞ്ചായത്തുകളും പടിഞ്ഞാറ് തലക്കാട്, തൃപ്രങ്ങോട്, വളവന്നൂര്‍ പഞ്ചായത്തുകളുമാണ് തിരുനാവായ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തികള്‍. തിരുത്തികുന്ന്, വാവൂര്‍കുന്ന്, മൈലാടിയാന്‍ കുന്ന്, കോഴിക്കോട് കുന്ന്, മഞ്ചാടികുന്ന് മുതലായവ പഞ്ചായത്തിലെ കുന്നിന്‍ പ്രദേശങ്ങളാണ്. ചെമ്മണ്ണ്, ചരല്‍മണ്ണ്, ചുവന്ന മണ്ണ്, മണല്‍ കലര്‍ന്ന പശിമരാശി മണ്ണ്, പാറ, ചെങ്കല്‍പാറ എന്നിവ പഞ്ചായത്തില്‍ വ്യാപകമായി കാണപ്പെടുന്ന മണ്‍തരങ്ങളാണ്. 650 ഹെക്ടറില്‍ തെങ്ങും, 150 ഹെക്ടറില്‍ കവുങ്ങും, 25 ഹെക്ടറില്‍ വാഴയും, 20 ഹെക്ടറില്‍ കുരുമുളകും, 35 ഹെക്ടറില്‍ വെറ്റിലയും, 50 ഹെക്ടറില്‍ ഒന്നാംവിളയായും, 190 ഹെക്ടറില്‍ രണ്ടാം വിളയായും, 70 ഹെക്ടറില്‍ മൂന്നാം വിളയായും നെല്ലും തിരുനാവായ പഞ്ചായത്തില്‍ കൃഷി ചെയ്യപ്പെടുന്നു. ഭാരതപുഴ, തിരുനാവായ പഞ്ചായത്തിന്റെ മുഖ്യജലസ്രോതസ്സാണ്. കൂടാതെ പട്ടര്‍നടക്കാവ് കമാനം, വൈരങ്കോട് കനാല്‍, തിരുനാവായ കനാല്‍, റെയില്‍വേ കനാല്‍ എന്നീ കനാലുകളും പഞ്ചായത്തിന്റെ ജലസ്രോതസ്സുകളാണ്. വലിയപറപ്പൂര്‍ കായല്‍, പല്ലാറ്റ് കായല്‍ എന്നിവയും തിരുനാവായ പഞ്ചായത്തിലെ കായലുകളാണ്. ചീര്‍പ്പ്കുണ്ട് തടാകം, പഞ്ചായത്തിലെ ഏക തടാകമാണ്. 4 കുളങ്ങളും പഞ്ചായത്തിലുണ്ട്. ഒട്ടേറെ ജലസ്രോതസ്സുകളാല്‍ സമ്പന്നമാണ് തിരുനാവായ ഗ്രാമപഞ്ചായത്ത്. ഈ ജലസ്രോതസ്സുകള്‍ വേണ്ടവിധം പരിപാലിച്ച് കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്, പഞ്ചായത്തിലെ കാര്‍ഷികമേഖലയുടെ പുരോഗതിക്ക് സഹായകരമായിരിക്കും.
വ്യാവസായികരംഗം
എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ലെങ്കിലും, പാരമ്പര്യ വ്യവസായങ്ങളും, ചെറുകിട-ഇടത്തരം വ്യവസായങ്ങളും പഞ്ചയാത്തിന്റെ പലഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. ചെറുകിട വ്യവസായമായ മണ്‍പാത്ര നിര്‍മ്മാണം, ഇടത്തരം വ്യവസായങ്ങളായ വസ്ത്ര നിര്‍മ്മാണം, നോട്ട് ബുക്ക് നിര്‍മ്മാണം എന്നിവയും, ഇടത്തരം വ്യവസായങ്ങളായ തോല്‍ വ്യവസായം, കവര്‍ വ്യവസായം എന്നിവയും തിരുനാവായ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും, ഐ.ബി.പിയുടേയും പെട്രോള്‍ പമ്പുകള്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. നാളികേര സംസ്കരണയൂണിറ്റുകള്‍, സിമന്റ് നിര്‍മ്മാണം, ഇഷ്ടിക നിര്‍മ്മാണം, റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണം, ബാഗ് നിര്‍മ്മാണം, കറിപൌഡര്‍ നിര്‍മ്മാണം എന്നീ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെ സാധ്യതകളുള്ള പഞ്ചായത്താണ് തിരുനാവായ. കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ ആരംഭിക്കുന്നത് പ്രദേശത്തിന്റെ സമൂലമായ വളര്‍ച്ചക്ക് സഹായകരമായിരിക്കും.
വിദ്യാഭ്യാസരംഗം
തിരുനാവായ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ആരംഭിച്ചത് 1906-ലാണ്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷനാണ് സ്ഥാപകര്‍. നിലവില്‍ 8 സ്കൂളുകളും, 2 കോളേജുകളും, തിരുനാവായ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 6 സ്കൂളുകളും, സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 2 സ്കൂളുകളുമുണ്ട്. പഞ്ചായത്തില്‍ ആകെയുള്ള 2 കോളേജുകളും സ്വകാര്യ മാനേജ്മെന്റിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കോളേജ് വിദ്യാഭ്യാസരംഗത്തും, സാങ്കേതിക വിദ്യാഭ്യാസരംഗത്തും കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത് അനിവാര്യമാണ്. പഞ്ചായത്തിന്റെ മൊത്തം വികസനത്തിനത് ഏറെ സഹായകരമായിരിക്കും.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി പഞ്ചായത്തിലെ കുന്നുംപുറം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. വൈദ്യുതി ബോര്‍ഡ് ഓഫീസ്, 4 തപാല്‍ ഓഫീസുകള്‍, 2 വില്ലേജ് ഓഫീസുകള്‍, വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസ്, വാട്ടര്‍ അതോറിറ്റി ഓഫീസ്, കൃഷിഭവന്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കാര്യാലയങ്ങള്‍. അത്താവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, തിരൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, എം.ഡി.സി.ബി. കാരത്തൂര്‍, തിരുനാവായ സര്‍വ്വീസ് സഹകരണ ബാങ്ക്, വനിതാ അര്‍ബ്ബന്‍ സൊസൈറ്റി വൈരങ്കോട്, തിരുനാവായ അര്‍ബ്ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മുതലായവ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളാണ്.
ഗതാഗതരംഗം
തിരൂര്‍-കുറ്റിപ്പുറം റോഡ്, തിരുനാവായ-പട്ടര്‍നടക്കാവ് റോഡ്, പട്ടര്‍നടക്കാവ്-ആതവനാട് റോഡ്, വൈരങ്കോട്-തിരൂര്‍ റോഡ് എന്നീ പാതകള്‍ തിരുനാവായ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. തിരൂര്‍ ബസ്സ്റ്റാന്റ്, കുറ്റിപ്പുറം ബസ്സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍. തിരുനാവായ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. ബേപ്പൂര്‍ തുറമുഖവും, കൊച്ചി തുറമുഖവും പഞ്ചായത്തിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖങ്ങളാണ്. ചൂണ്ടിക്കല്‍ റെയില്‍വേപ്പാലം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. മതിയായ ഗതാഗതസൌകര്യങ്ങള്‍ തിരുനാവായക്ക് ഉണ്ടെങ്കിലും പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗത സൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്.
വാണിജ്യരംഗം
പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളാണ് പട്ടര്‍നടക്കാവ് മാര്‍ക്കറ്റ്, എടക്കുളം അങ്ങാടി, വൈരങ്കോട് അങ്ങാടി, തിരുനാവായ അങ്ങാടി, കാരത്തൂര്‍ അങ്ങാടി എന്നീ സ്ഥലങ്ങള്‍. 3 ഷോപ്പിംങ് കോംപ്ളക്സുകളും, 4 മാര്‍ക്കറ്റുകളും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ബാവപ്പടി കാലിചന്ത, പട്ടര്‍നടക്കാവ് ചന്ത എന്നിവ തിരുനാവായ പഞ്ചായത്തിലെ ചന്തകളാണ്.
സാംസ്കാരികരംഗം
നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 4 ക്ഷേത്രങ്ങളും, 4 മുസ്ളീം ആരാധനാലയങ്ങളും, ഒരു ക്രിസ്ത്യന്‍ ദേവാലയവും തിരുനാവായ പഞ്ചായത്തിലുണ്ട്. വെങ്ങാലൂര്‍ക്കാവ് മകരചൊവ്വ, ചന്ദനക്കാവ് താലപ്പൊലി മഹോത്സവം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രോത്സവം, തിരുത്തി മങ്കുഴിക്കാവ് ക്ഷേത്രോത്സവം, വൈരങ്കോട് തീയ്യാട്ട് എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. മാമാങ്ക മഹോത്സവം, നബിദിനാഘോഷം, ക്രിസ്മസ് കരോള്‍ മുതലായവ ഈ പ്രദേശത്തെ ആഘോഷങ്ങളാണ്. ജാതി-മത ഭേദമെന്യേ പഞ്ചായത്തിലെ ജനങ്ങള്‍ ഇവിടുത്തെ ആഘോഷങ്ങളില്‍ പങ്ക് ചേരുന്നു. രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ തിളങ്ങിയ ടി.കെ.അലിയാമുട്ടി എന്ന കൂച്ചിരി, കലാരംഗത്ത് പ്രശസ്തി നേടിയ എ.പി.കോയാമുട്ടി, കായികരംഗത്ത് പേരെടുത്ത തുറക്കല്‍ ഹംസ, സാംസ്കാരിക പ്രവര്‍ത്തകനായ പള്ളത്ത് കുഞ്ഞാലിയാര്‍, രാഷ്ട്രീയ പ്രവര്‍ത്തകരായ സി.പി.കുഞ്ഞിക്കോയാമു ഹാജി, വെട്ടന്‍ മമ്മി, പിലാത്തേക്ക് ബാവഹാജി, പി.പി.സെയ്തലവി, ടി.എം.ബാവ, ആലുങ്ങല്‍ സൈതലവ്ി, സി.എച്ച്. ഫിറോസ്, എന്നിവര്‍ ഈ പഞ്ചായത്തില്‍ നിന്നും പ്രശസ്തിയിലേക്കുയര്‍ന്ന വ്യക്തിത്വങ്ങളാണ്. പഞ്ചായത്തിലെ സാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നാരു സ്ഥാപനമാണ് ‘റീ-എക്കോ’. പട്ടര്‍നടക്കാവ് സാംസ്കാരിക ഗ്രന്ഥശാല, തിരുനാവായ ഗവണ്‍മെന്റ് വായനശാല, തിരുനാവായ റൂറല്‍ വായനശാല എന്നിവ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കലാ-സാംസ്കാരിക-വൈവാഹിക പരിപാടികള്‍ക്ക് വേദിയൊരുക്കുന്നതിനായി, 2 കമ്മ്യൂണിറ്റി ഹാളുകളും, 2 ഓഡിറ്റോറിയങ്ങളും പഞ്ചായത്തിലുണ്ട്. സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പാറയില്‍ ബാപ്പുഹാജി, പടിക്കാപറമ്പില്‍ കോയ, കോമുഹാജി, സി.മൊയ്തീന്‍, ടി.കെ. അലവികുട്ടി, കൊച്ചുണ്ണി മാഷ്, സി.പി. ബഷീര്‍, മണ്ണുപറമ്പില്‍ കോയ, കായക്കല്‍ അലി, സി.പി. മൊയ്തീന്‍ ഹാജി, അലവി കോട്ടയില്‍, പി.ഇ. ഇബ്രാഹിം, ചിറക്കല്‍ ഉമ്മര്‍, കെ.പി. അലവി, എം.കെ. സതീഷ്ബാബു, കായക്കല്‍ അലി എന്നിവര്‍ തിരുനാവായ പഞ്ചായത്തിന്റെ അഭിമാനമാണ്. സ്വരം, വിന്‍സ് ക്ളബ്ബ്, ബ്രദേഴ്സ്, സി.എച്ച്.സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പഞ്ചായത്തിലെ കലാരംഗത്തെ പരിപോഷിപ്പിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.
ആരോഗ്യരംഗം
ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. സി.എസ്.ഐ മിഷന്‍ ഹോസ്പിറ്റല്‍, മേനോന്‍സ് ഹോസ്പിറ്റല്‍, ഡോ.രാജീവ് ഹോമിയോ ക്ളിനിക്ക്, ആര്‍.ടി.കെ. വൈദ്യശാല, പുനര്‍ജനി, ചങ്ങമ്പള്ളി വൈദ്യശാല എന്നിവ പ്രാഥമിക ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. കൂടാതെ തിരുനാവായ പഞ്ചായത്തില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും, നിരവധി സ്വകാര്യ ക്ളിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ മൂന്നു സ്ഥലങ്ങളില്‍ ആംബുലന്‍സ് സേവനം ലഭ്യമാണ്. നിരവധി മെഡിക്കല്‍ ഷോപ്പുകളും, ആയുര്‍വദ ഔഷധശാലകളും പഞ്ചായത്തിലുണ്ട്.
- കിഴക്ക് - കുറ്റിപ്പുറം, തൃപ്രങ്ങോട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - തലക്കാട്, തൃപ്രങ്ങോട്, വളവന്നൂർ പഞ്ചായത്തുകൾ
- തെക്ക് - കുറ്റിപ്പുറം, തൃപ്രങ്ങോട് പഞ്ചായത്തുകൾ
- വടക്ക് - വളവന്നൂർ, കൽപകഞ്ചരി, ആതവനാട് പഞ്ചായത്തുകൾ
വാർഡുകൾ
- ചേരൂരാൽ
- മുട്ടിക്കാട്
- കോന്നല്ലൂർ
- നമ്പ്യാംകുന്ന്
- വലിയപറപ്പൂർ
- കാതനങ്ങാടി
- എടക്കുളം ഈസ്റ്റ്
- താഴത്തറ
- തിരുനാവായ
- അഴകത്തുകളം
- തിരുത്തി
- കൊടക്കൽ നോർത്ത്
- കൊടക്കൽ വെസ്റ്റ്
- കാരത്തൂർ
- സൗത്ത് പല്ലാർ
- എടക്കുളം വെസ്റ്റ്
- കുന്നുംപുറം
- കുത്തുകല്ല്
- വൈരങ്കോട്
- ചൂണ്ടിക്കൽ
- കൈത്തക്കര
- ഇഖ്ബാൽ നഗർ
2013, ജൂൺ 24, തിങ്കളാഴ്‌ച
2013, ജൂൺ 22, ശനിയാഴ്‌ച
നിലപാട് തറ
Posted on 5:37 AM by Unknown with 1 comment
നിലാപ്ട് തറ
ചരിത്രത്താളുകളിലും പഴംപാട്ടുകളിലും പരാമര്‍ശിക്കപ്പെടുന്ന മാമാങ്കം നടന്നിരുന്നത് തിരുനാവായയില്‍, ഭാരതപ്പുഴയുടെ തീരത്തു വച്ചായിരുന്നു. പന്തീരാണ്ടു കൂടുമ്പോള്‍ ജനങ്ങളുടെ ഒത്തുചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുമായിട്ടാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മാമാങ്കം നടത്തിയിരുന്നത്. മാഘമാസത്തില്‍ ശുക്ളപക്ഷത്തിലെ മകം നാളിലാണ് മാമാങ്കം നടത്തിവന്നിരുന്നത്. മാമാങ്കം നടന്നിരുന്ന “നിലപാടുതറ”, ഇന്ന് കൊടക്കല്‍ ഓട്ടുകമ്പനിയുടെ കോമ്പൌണ്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്. ആ നിലപാടുതറയിലായിരുന്നു മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളിയിരുന്നത്. ആദ്യം തളിയാതിരിമാരും, പിന്നീട് പെരുമാക്കന്മാരും, ഒടുവില്‍ വള്ളുവക്കോനാതിരിമാരുമാണ് നിലപാടുതറയില്‍ “പെരുനില” നിന്നിരുന്നത്. കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം കൈയ്യടക്കിയതിനെ തുടര്‍ന്നാണ് ചാവേര്‍പടയുടെ ഉത്ഭവം. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്നിലുള്ള മാമാങ്കത്തറയില്‍ നിന്നും ചാവേര്‍ പടയാളികള്‍, ബീരാന്‍ ചിറയിലെ പട്ടിണിത്തറയില്‍ എത്തി ക്യാമ്പു ചെയ്തതിനു ശേഷമാണ് വ്രതാനുഷ്ഠാനത്തോടെ നിലപാടുതറയെ ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നത്. മഴുവെറിഞ്ഞ് കടലില്‍ നിന്നും കേരളത്തെ ഉയര്‍ത്തിയെടുത്തുവെന്ന ഐതിഹ്യത്തിലെ നായകനായ പരശുരാമന്റെ ആസ്ഥാനം തിരുനാവായ ആണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)