2013, ജൂൺ 21, വെള്ളിയാഴ്‌ച

തിരൂർ- Tirur





കേരളത്തിലെ ജില്ലകളിലൊന്നായ മലപ്പുറം ജില്ലയിലെ പ്രധാന നഗരസഭകളിലൊന്നാണ് തിരൂർ.ജില്ലയിലെ പ്രധാനപ്പെട്ട റെയിൽ‌വേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഈ നഗരം കോഴിക്കോടു നിന്ന് 41 കി.മീറ്ററും മലപ്പുറത്തുനിന്ന് 26 കി.മീറ്ററും അകലെയാണ്.തിരൂർ നഗരസഭയുടെ വിസ്തീർണ്ണം 16.5 ചതുരശ്ര കിലോമീറ്ററാണു്.2001ലെ ഇന്ത്യൻ സെൻസസ് പ്രകാരം 53,650 ആണു ജനസംഖ്യ.പുരുഷന്മാർ 48% സ്ത്രീകൾ52%. സാക്ഷരത (ദേശീയ കണക്കെടുപ്പുപ്രകാരം) 80%. പൊന്നാനി ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണു തിരൂർ നിയോജകമണ്ഡലം . മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മം കൊണ്ടനുഗൃഹീതമാണു തിരൂർ. തൃക്കണ്ടിയൂരിന്നടുത്ത് അന്നാരയിൽ ജനിച്ചതുകാരണം തുഞ്ചൻപറമ്പ് എന്നാണു ഇപ്പോൾ ആ സ്ഥലം അറിയപ്പെടുന്നത്.ഇവിടെ വിജയദശമി നാളിൽ വിദ്യാരംഭത്തിനായി വലിയ തിരക്കനുഭവപ്പെടാറുണ്ട്.
1861-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ റെയിൽപാത തിരൂർ മുതൽ ബേപ്പൂർ വരെ ആയിരുന്നു.അടുത്ത വർഷം തന്നെ തിരൂർ കുറ്റിപ്പുറം പാതയും തുടങ്ങി. ഇന്നിത് ഷൊർണൂർ-മംഗലാപുരം പാതയിലെ ഒരു പ്രധാന സ്റ്റേഷനാണു. 1921-ലെ മാപ്പിള ലഹളക്കാലത്ത് നടന്ന വാഗൺ ദുരന്തത്തിന്റെഓർമ്മക്കായുള്ളവാഗൺ ട്രാജഡി സ്മാരക ടൌൺഹാൾ നഗരമധ്യത്തിലാണു സ്തിതിചെയ്യുന്നത്. വെറ്റില യുടെ വ്യാപാരകേന്ദ്രങ്ങളിൽ പ്രമുഖമാണ്‌ തിരൂർ.ഇപ്പോൾ വിദേശ വസ്തുക്കൾ വിൽക്കുന്ന മാർക്കറ്റുമുണ്ട്. മത്സ്യവും വെറ്റിലയും ഇവിടെ നിന്നും കയറ്റുമതി ചെയ്യാറുണ്ട്. കിഴക്കെ അങ്ങാടിയിലെ ഒരു തെരുവ് പാൻ ബസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇക്കാരണത്താലാണ്. ഇവിടെയുള്ള എസ്.എസ്.എം. പോളിടെക്നിക് കേരളത്തിൽ അറിയപ്പെടുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ്. തിരൂർ പുഴ മിക്കവാറും ഭാഗങ്ങളിൽ തിരൂരിന്റെ അതിർത്തി നിർണ്ണയിച്ചുകൊണ്ട് ഒഴുകുന്നു.മുൻപ് വെട്ടത്തുരാജാക്കന്മാർ ഭരിച്ചിരുന്ന ഈ പ്രദേശം 1963-ലാണു ഒരു പഞ്ചായത്തായി രൂപം കൊണ്ടത് .1971-ൽ നഗരസഭയായി മാറി. തിരൂർ കേന്ദ്രമാക്കി പുതിയ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലക്കു 2012 നവംബർ-1 നു തുടക്കം കുറിച്ചു.



0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ