2013, ജൂൺ 22, ശനിയാഴ്‌ച

ചമ്രവട്ടം പദ്ധതി


After Work Shatter side 

Bridge

കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റർ കം ബ്രിഡ്ജാണ് ചമ്രവട്ടം പദ്ധതി എന്ന പേരിൽ അറിയപ്പെടുന്ന ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ് പ്രൊജക്റ്റ്.  മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഒപ്പം മലപ്പുറം ജില്ലയിലെ ജലസേചനത്തിനായി പാലത്തിൽ 70 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു. 1984-ൽ ജലസേചനത്തിനു പ്രാമുഖ്യം നൽകി നിർമ്മാണം ആരംഭിച്ച പാലം മൂലം കൊച്ചികോഴിക്കോട് യാത്രയ്ക്ക് 38 കിലോമീറ്റർ കുറവുള്ള പുതിയൊരു പാത കൂടി ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. ഭാരതപ്പുഴയിൽ 13 കിലോമീറ്റർ നീളത്തിലും ആറുമീറ്റർ ഉയരത്തിലും ജലം സംഭരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കുറ്റിപ്പുറം പാലം വരെ പുഴയിൽ വെള്ളം നിറയുമെന്നാണ് കരുതുന്നത്. മലപ്പുറം ജില്ലയിലെ 4344 ഹെക്ടർ ഭൂമിയിൽ ജലസേചനവും 16 പഞ്ചായത്തുകൾക്കുംതിരൂർ പൊന്നാനി നഗരസഭകൾക്കും കുടിവെള്ളലഭ്യതയുമാണ് പദ്ധതിയുടെ ലക്ഷ്യം.

Working time


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ